1 യഹോവേ, എന്റെ പ്രാൎത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; 2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; 3ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; 4ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; 5ഞാൻ പണ്ടത്തെ നാളുകളെ ഓൎക്കുന്നു; 6ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലൎത്തുന്നു; 7യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; 8രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; 9യഹോവേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; 10നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ. 11യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; 12നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ;